ബംഗളൂരു: കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അപ്പാര്‍ട്ട്മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്.
ആളുകള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവക്ക് നിയന്ത്രണമുണ്ടെന്ന് ബംഗളൂരു പൊലീസ് കമീഷണര്‍ കമല്‍ പന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്.