ഭുവനേശ്വര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. മെയ് 5 മുതല്‍ മെയ് 19 പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും ലോക്ക്ഡൗണ്‍. ശനി, ഞായര്‍ ഒഴിച്ച് മറ്റു ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി എസ് സി മൊഹപാത്ര അറിയിച്ചു.
വാരാന്ത്യങ്ങളില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ ആയിരിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കള്‍ രാവിലെ അഞ്ച് മണിവരെയായിരിക്കും സമ്ബൂര്‍ണ്ണ അടച്ചിടല്‍. വാരാന്ത്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ.
അര കിലോമീറ്ററിനുള്ളിലുള്ള കടകളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. കഴിയൂ. അതും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയെ അനുവദിക്കൂയെന്നും സര്‍ക്കുലറില്‍ പറയുന്നു.