കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ വോട്ട് – ആദ്യ കണക്കുകള്‍ എട്ടു മണിക്ക്

22

തിരുവനന്തപുരം :ഇന്നലെ വൈകിട്ട് മൂന്നിനു ശേഷവും ഇന്നു വൈകിട്ട് ആറിനു മുന്‍പും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബൂത്തിലെത്തി നേരിട്ടു വോട്ട് ചെയ്യാം. പി.പി.ഇ. കിറ്റ് ധരിച്ചാകണം ഇവര്‍ എത്തേണ്ടത്. വൈകിട്ട് പോളിങ് അവസാനിക്കുന്നതിനു തൊട്ടു മുന്‍പാകും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം.

ഇന്നലെ വൈകിട്ട് മൂന്നു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു തപാല്‍ വോട്ട് മാത്രം. ഇവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലോ നേരിട്ടോ വീട്ടിലെത്തിക്കും.

ആദ്യ കണക്കുകള്‍ എട്ടു മണിക്ക്

ജില്ലയില്‍ വോട്ടെടുപ്പിന്റെ ആദ്യ കണക്കുകള്‍ രാവിലെ എട്ടു മണിക്കു ലഭ്യമാകും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഓരോ മണിക്കൂറിലും വോട്ടെടുപ്പിന്റെ ശതമാന ക്കണക്ക് ലഭ്യമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS