കാസര്‍കോട് : കോവിഡ് കാലത്ത് മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിലും സമൂഹ അടുക്കളകളില്‍ ഭക്ഷണ മൊരുക്കിയും പ്രതി രോധ നിരയില്‍ അണിനിരന്ന കുടുംബശ്രീ പുതിയ ദൗത്യവുമായി എത്തുന്നു. മികച്ച പരിശീലനത്തിലൂടെ അണുനശീ കരണ രംഗത്തും സജീവമാകാന്‍ തയ്യാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങളായ ഹരിത കര്‍മ്മസേന വളണ്ടിയര്‍മാരാണ് അണുനശീകരണത്തിനെത്തുന്നത്.
ജില്ലയിലെ 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കി വരുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങിലാണ് ഇവരുടെ സേവനം ലഭ്യമാവുക. 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമായി ആറ് കുടുംബശ്രീ അംഗങ്ങളെ യാണ് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ പരിശീലന ഏജന്‍സിയിലൂടെയുമാണ് പരിശീ ലനം നല്‍കി വരുന്നത്.
കിനാനൂര്‍-കരിന്തളം, പള്ളിക്കര, മംഗല്‍പ്പാടി, അജാനൂര്‍, കയ്യൂര്‍ -ചീമേനി, പുല്ലൂര്‍ -പെരിയ, വെസ്റ്റ് എളേരി, മടിക്കൈ, ഉദുമ, ചെറുവത്തൂര്‍, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ നിന്നും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കാസര്‍കോട് മുനിസിപ്പാലിറ്റികളില്‍നിന്നുമാണ് ആദ്യ ഘട്ടത്തില്‍ ടീമുകളെ തയ്യാറാക്കുന്നത്.
സെപ്തംബര്‍ രണ്ടാം വാരത്തോടുകൂടി ജില്ലയില്‍ 14 ഡിസ്ഇന്‍ഫെക്ഷന്‍ ടീം കുടുംബശ്രീ സംരംഭമായി സമൂഹത്തി ലേക്ക് ഇറങ്ങും. ഇതിലൂടെ 84 കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. ഫസ്റ്റ്ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളി ലും മറ്റും ശുചീകരണ ജീവനക്കാരെ കിട്ടാനില്ലെന്നപരാതിയ്ക്ക് പരിഹാരമാകാനും പുതിയ സംഘത്തിന് സാധിക്കും.
നിലവില്‍ മംഗല്‍പ്പാടി, കിനാനൂര്‍ -കരിന്തളം, പള്ളിക്കര, അജാനൂര്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ പരിശീ ലനം പൂര്‍ത്തിയായി. കയ്യൂര്‍ -ചീമേനി, പുല്ലൂര്‍- പെരിയ, മടിക്കൈ, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങ ളില്‍ പരിശീലനത്തിനുള്ള തീയ്യതികള്‍ നിശ്ചയിച്ചു കഴിഞ്ഞു.