കാസര്‍കോട് : വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും പൊതു ഇടങ്ങളിലെ പ്രചരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ജില്ലയില്‍ സി ആര് പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്ടറല്‍ മജിസ്ട്രേട്ടു മാരെ പിന്‍വലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംരംഭിച്ചതി നാലും കോവിഡ് രോഗ വ്യാപന സാധ്യതയുള്ള തിനാല്‍ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.