കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാര്‍ക്ക് കൊവിഡ് പടരുന്നു . നേരത്തെ രണ്ട് പൊലീസു കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റേഷനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ആയി. സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. ആരോപണം കാസര്‍കോട് എസ്പി നിഷേധിച്ചു. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിലുള്ള വരെ നിരീക്ഷണ ത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് എസ്പി പറഞ്ഞു.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നാണ് പരാതി ഉയരുന്നത്. ഇത് സ്റ്റേഷനില്‍ സമ്ബര്‍ക്ക വ്യാപനത്തിന് കാരണമായി എന്നാണ് ആരോപണം.
പ്രാഥമിക ദ്വിതീയ സമ്ബര്‍ക്ക പട്ടികയിലുള്ള ആരും നിരീക്ഷണത്തില്‍ പോയിരുന്നില്ല. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുണ്ടെന്നും സാമ്ബിള്‍ പരിശോധന നടത്തിയതും സ്റ്റേഷനിലെ പൊലീസുകാര്‍ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.