തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് മാത്രം 298 പേരില്‍ നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാ ണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. ഇതുവരെ 363 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം 900ല്‍ അധികം അന്തേവാസികളുള്ള ജയിലില്‍ നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീ കരിച്ച വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠന്‍ (72) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതല്‍ അന്തേവാസികളുമെന്നതിനാല്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.