കോവിഡ് പ്രതിരോധ മരുന്ന് വിപണിയിലേക്കെത്തിക്കും – ആരോഗ്യമന്ത്രി

59

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. എന്നാല്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്ബനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.

എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്ന് മന്ത്രി ഉറപ്പുനല്‍കി. വാക്‌സിന്‍ സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്‌നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തു വരുന്ന തായും മന്ത്രി അറിയിച്ചു.

NO COMMENTS