ആത്മഹത്യചെയ്ത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊവിഡ്.

80

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുണ്ടമണ്‍കടവില്‍ ആറ്റില്‍ ചാടിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പേയാട് സ്വദേശിയുമായ കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. കൊവിഡ്. മരണ ശേഷമുള്ള പരിശോധന യിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകരിലൊരാളുടെ അച്ഛന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൃഷ്ണകുമാറിനെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണ ത്തിലാണ് ഇദ്ദേഹത്തെ കുണ്ടമണ്‍കടവ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രോഗം മറ്റാര്‍ക്കും പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതിവെച്ച ശേഷമാണ് ഇദ്ദേഹം അത്മഹത്യ ചെയ്തത്.ഇദ്ദേഹത്തിന് 54 വയസ്സായിരുന്നു.

NO COMMENTS