കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് സി ഐ എസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീ കരിച്ചു. ഇവിടെ ഡ്യൂട്ടിയി ലുണ്ടായിരുന്ന 44 സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തി യിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്‌എഫ് കമാന്‍ഡന്‍റ് ഓഫീസ് അടച്ചു.
അതേസമയം കണ്ണൂരില്‍ നൂറിലേറെ പേര്‍ ചികിത്സയിലുണ്ട്. നിലവില്‍ 125 പേരാണ് കോവിഡ് ബാധിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളത്. 28-കാരനായ എക്സൈസ് ഡ്രൈവറാണ് കണ്ണൂരില്‍ രോഗം ബാധിച്ച് മരിച്ച ഒരേയൊരാള്‍. കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.