കോഴിക്കോടു നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തി

191

കോഴിക്കോട് : കോഴിക്കോടു നിന്നും കഴിഞ്ഞ ദിവസം കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മലപ്പുറം കാടാമ്പുഴയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കാടാമ്പുഴ സ്വദേശികളായ ഷാഫി, നൗഷാദ്,ഷിഹാബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് വിധേയരായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ഒരാഴ്ച മുന്‍പാണ് പതിനാലു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കോഴിക്കോടു നിന്നും കാണാതായത്. സ്കൂളില്‍ നിന്നും മുങ്ങി വയനാട്ടിലെത്തിയ ഇവര്‍ കാമുകനെ ഫോണില്‍ വിളിച്ച്‌ വരുത്തുകയും തുടര്‍ന്ന് കാടാമ്പുഴയിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. മലമുകളിലെ ചെങ്കല്‍ ക്വാറിയിലാണ് പെണ്‍കുട്ടികളെ അന്ന് പാര്‍പ്പിച്ചത്.

തുടര്‍ന്ന് സ്ഥലത്തെ ഒരു ലോഡ്ജിലേയ്ക്ക് മാറ്റി. ശേഷം ഇവിടെവച്ച്‌ ഇരുവരെയും ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു.
പതിനഞ്ചു ദിവസത്തിനിടെ അഞ്ച് പെണ്‍കുട്ടികളെയാണ് ഈ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായത്. പ്രായപൂര്‍ത്തിയാകാത്ത ഈ അഞ്ചു പെണ്‍കുട്ടികളും മൊബൈല്‍ ഫോണിലൂടെ പരിചയത്തിലായ കാമുകന്മാര്‍ക്കൊപ്പമാണ് ഒളിച്ചോടിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY