മുക്കത്ത് ബിയര്‍ പാര്‍ലറിലെ അക്രമം തടയാനെത്തിയ പോലീസ് സംഘത്തിന് മര്‍ദ്ദനം

202

കോഴിക്കോട്: മുക്കത്ത് ബിയര്‍ പാര്‍ലറിലെ അക്രമം തടയാനെത്തിയ പോലീസ് സംഘത്തിന് മര്‍ദ്ദനം. രണ്ടുപേര്‍ തമ്മിലുള്ള കയ്യാങ്കളി തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ് ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്മു ക്കം ടൗണില്‍ പവര്‍ത്തിക്കുന്ന ബിയര്‍ ആന്റ് വൈന്‍ പാര്‍ലറില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് രണ്ടുപേര്‍ തമ്മില്‍ കയ്യാങ്കളി ആരംഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഇവരോട് പിരിഞ്ഞുപോവാന്‍ പറഞ്ഞെങ്കിലും ഇവരിലൊരാള്‍ പോലീസിനു നേരെ പാഞ്ഞടുത്തു. പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച എസ് ഐ ക്കും പരിക്കേറ്റു പിന്നീട് പാര്‍ലര്‍ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പോലീസ് പ്രതിയെ കീഴ്‌പെടുത്തിയത്. മുക്കം മേഖലയിലെ മണല്‍ മാഫിയാ സംഘത്തിലെ പ്രധാനിയാണ് ആക്രമണത്തിന് പിന്നിലെന്നും മണല്‍ മാഫിയക്കെതിരെ നടപടിയെടുത്തതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം എന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അരീക്കോട് പോലീസില്‍ കേസ് നിലവിലുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

NO COMMENTS

LEAVE A REPLY