കോഴിക്കോട് : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മെയ് 11ന് രാവിലെ 10ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്കട്ട് കോഴിമാലിന്യ സംസ്കരണ പ്ലാന്റിലെ മലിനീകരണം, കോട്ടൂളി തണ്ണീർത്തടാകം, തുഷാരഗിരി പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്നിവയുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ തെളിവെടുപ്പ് നടത്തും. ഈ സ്ഥലങ്ങൾ സമിതി സന്ദർശിക്കുകയും ചെയ്യും.