കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് . ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിലും നിയന്ത്രണം ഉണ്ടാകും. അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്നും നിര്‍ദേശമുണ്ട്.