ഒരുകോടിയിലധികം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടി

30

കണ്ണൂര്‍: വന്‍ സ്വര്‍ണവേട്ട. ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടി. സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പ്പോഴാണ് രണ്ടു കിലോയിലധികം (2,147 ഗ്രാം) വരുന്ന സ്വര്‍ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ച നിലയിലും എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ബാറ്ററിയുടെ ഭാഗത്ത് ഒളിപ്പിച്ചുവച്ച നിലയിലുമായിരുന്നു.വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരാളില്‍ നിന്ന് ഇത്രയധികം സ്വര്‍ണം പിടികൂടുന്നത്. സ്വര്‍ണവുമായി അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.

NO COMMENTS