കോഴിക്കോട്: മദ്യം നല്‍കിയ ശേഷം മകന്‍ അമ്മയെ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചു. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. താമരശേരി സ്വദേശിയായ 68കാരി നാരായണിയെയാണ് മകന്‍ രാജന്‍ പേരാമ്ബ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചത്. അവശയായ നാരായണിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതില്‍ പ്രകോപിതനായാണ് രാജന്‍ നാരായണിക്ക് മദ്യം നല്‍കിയത്. പേരാമ്ബ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.