സി.പി.എം. നേതാവായ എം. സ്വരാജും സി.പി.ഐയും തമ്മിലുള്ള ചക്കിളത്തിപ്പോരില്‍ കോണ്‍ഗ്രസിന്റെ പതാകയെ വലിച്ചിഴയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണ്: അഡ്വ. സജീവ് ജോസഫ്

215

സി.പി.എം. നേതാവായ എം. സ്വരാജും സി.പി.ഐയും തമ്മിലുള്ള ചക്കിളത്തിപ്പോരില്‍ കോണ്‍ഗ്രസിന്റെ പതാകയെ വലിച്ചിഴയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന്് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു.
ഐതിഹാസികമായ ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമാണ് കോണ്‍ഗ്രസിന്റെ ചര്‍ക്കാംഗിത തൃവര്‍ണപതാക.
മഹാത്മാഗാന്ധിയും ധീരസ്വാതന്ത്ര്യസമര സേനാനികളും കൈയ്യിലേന്തിയ തൃവര്‍ണപതാകയെ കുറിച്ച് പറയാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സി.പി.എം. നേതാക്കള്‍ക്ക് യോഗ്യതയില്ല. കോണ്‍ഗ്രസ് പതാകയെ നിന്ദിച്ച സ്വരാജിന്റെ നടപടി സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം.
സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിന് എന്ത് പുലഭ്യവും പുലമ്പുന്ന വ്യക്തികള്‍ക്ക് കളിയാക്കാനുള്ളതല്ല കോണ്‍ഗ്രസ് പതാക.
സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിനുമുന്നില്‍ അവഹേളിതനായ സ്വരാജ് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പ്രതികരണങ്ങളുമായി ഇപ്പോള്‍ വരുന്നത്. ഇത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. അദ്ദേഹം പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് അഡ്വ. സജീവ് ജോസഫ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY