തിരുവനന്തപുരം: കെ.എം.മാണി വിഷയത്തില്‍ ഇനി നേതാക്കളാരും അഭിപ്രായങ്ങള്‍ പറയേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം.
യുഡിഎഫുമായി ബന്ധം ഉപേക്ഷിച്ച മാണിയെ തിരികെക്കൊണ്ടുവരുന്ന വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടന്നില്ല. സ്വന്തം ഇഷ്ടത്തിന് പോയ മാണി ഭാവി കാര്യങ്ങള്‍ തീരുമാനിക്കട്ടെന്നും യോഗം വിലയിരുത്തി.