ന്യൂഡല്‍ഹി: 126 പേരുടെ പട്ടികയുമായി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലെത്തി.ഇത് ജംബോ പട്ടികയാണെന്ന ആക്ഷേപം ഉയര്‍ന്നതിനാല്‍ ഭാരവാഹികളുടെ കാര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന് അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കെ.പി.സി.സി.യുടെ പുതിയ ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ലെന്നും . ജനറല്‍ സെക്രട്ടറിമാര്‍, വര്‍ക്കിങ് പ്രസിഡന്റു മാര്‍, ഖജാന്‍ജി എന്നിവരെ ആദ്യഘട്ടത്തില്‍ പ്രഖ്യാപി ച്ചേക്കുമെന്നുമാണ് വിവരം.
ഈ സാഹചര്യത്തില്‍ആദ്യഘട്ടത്തില്‍ 30 ജനറല്‍ സെക്രട്ടറിമാരെയും അഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാരെയും ഖജാന്‍ജിയെയും മാത്രം പ്രഖ്യാപിക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ഞായറാഴ്ച വൈകീട്ടോ തിങ്കളാഴ്ചയോ ഈ പട്ടിക എ.ഐ.സി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കെ.പി.സി.സി. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. ഒരുപക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമോ അതല്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും ഈ പ്രഖ്യാപനമുണ്ടാവുക.
അതേസമയം, കെ.പി.സി.സി. പുനഃസംഘടനയില്‍ തര്‍ക്കമുണ്ടോ എന്നകാര്യം തനിക്കറിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.