കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ ക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണ്. ഇത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്‌സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.എസി പരീക്ഷയില്‍ ഒന്നാമനാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ഇയാള്‍ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത് കാസര്‍കോട്ടേക്കാണ്. ഇവരെല്ലാം തന്നെ കാസര്‍കോട് പോയിട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തിരുവനവന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുത്തത് ആരാണെന്ന് അന്വേഷിക്കണം. ഈ തിരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്തിക്ക് ഇത്നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് അതിന് ധാര്‍മിക അവകാശമില്ല. ഒരു നടപടിയെടുക്കാനും മുഖ്യമന്ത്രിക്കാവുന്നില്ല. നാട്ത്രയും തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടത്. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് ക്രമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കു. അദ്ദേഹം പറഞ്ഞു.