തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാതിരിക്കുന്നതിനുവേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങളോടെയും വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കികൊണ്ടും ഹൈക്കോടതി ഇത്തരമൊരു ഇടക്കാല വിധി പുറപ്പെടുവിച്ചതെന്നും സ്പ്രിങ്ക്ളര്‍ കരാറില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും ഹൈക്കോടതി വിധിയില്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഡാറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍തിരിച്ചടിയാണിത്. സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഉപാധികളോടെ നല്കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ല. പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ തൂക്കി വില്‍ക്കുന്ന സ്പ്രിങ്ക്ളര്‍ ഇടപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും സ്പ്രിങ്ക്ളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഹൈക്കോടതി വലിയ ആശങ്കരേഖപ്പെടുത്തി.
കേരളീയ പൊതുസമൂഹത്തിന്റെ ഇടയിൽ ഇതൊരു ആശങ്കയും ഭയവുമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്.