കാവേരി നദീജലത്തര്‍ക്കത്തിന്‍റെ പേരില്‍ കെ.പി.എന്‍ ട്രാവല്‍സിന്‍റെ ബസ് കത്തിച്ചതിന് പിന്നില്‍ 22കാരിയായ യുവതി

199

ബംഗളുരു: കാവേരി നദീജലത്തര്‍ക്കത്തിന്‍റെ പേരില്‍ കെ.പി.എന്‍ ട്രാവല്‍സിന്‍റെ ബസ് കത്തിച്ചതിന് പിന്നില്‍ 22കാരിയായ യുവതി. തമിഴ്നാട് സ്വദേശിയായ കെ.പി നടരാജന്‍റെ ഉടമസ്ഥതയിലുള്ള കെ.പി.എന്‍ ട്രവല്‍സിന്‍റെ 42 ബസുകളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. യാദ്ഗിര്‍ സ്വദേശിനിയായ സി. ഭാഗ്യ എന്ന യുവതിയുടെ നേതൃത്വത്തിലാണ് കെ.പി.എന്‍ ഡിപ്പോയില്‍ അക്രമം അരങ്ങേറിയത്.വ്യാഴാഴ്ച വൈകിട്ട് ഭാഗ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കെ.പി.എന്‍ ഗ്യാരേജിന് സമീപമാണ് ഭാഗ്യ താമസിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ്, ഭാഗ്യയെ തിരിച്ചറിഞ്ഞത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തന്‍റെ കൂടെ എത്തിയ ആളുകള്‍ക്ക് ഭാഗ്യ പെട്രോള്‍ ബോംബുകളും ഡീസലും വിതരണം ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.യുവതിക്ക് ഏതെങ്കിലും കന്നഡ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്്. കൊലപാതക ശ്രമം, കലാപം സൃഷ്ടിക്കല്‍, വസ്തുവകകള്‍ക്ക് നാശം വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭാഗ്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

travel

NO COMMENTS

LEAVE A REPLY