കെ.​ആ​ര്‍ ഗൗ​രി​യ​മ്മ മരണപ്പെട്ടു – കേരള ചരിത്രത്തിൽ ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി – ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍

19

തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ര്‍ ഗൗ​രി​യ​മ്മ മരണപ്പെട്ടു. കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​ത് കേ​ര​ള​ ചരിത്രത്തിൽ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​.ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

അയ്യന്‍കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കൊവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

1948ലെ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പില്‍ 28 വയസ്സുമാത്രമുണ്ടായിരുന്ന ഗൗരിയമ്മ, 35 ശതമാനം വോട്ടോടെ ചേര്‍ത്തലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ മറ്റാരും ജയിക്കാത്ത തിരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മ ജയിച്ച്‌ കയറിയത്. അന്ന് അക്രമം പ്രചരിപ്പിച്ചു എന്നാരോപിച്ച്‌ അവരെ ജയിലിലടച്ചു. പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗം ചെയ്ത ഉജ്ജ്വല രാഷ്ട്രീയ നേതാവായിരുന്നു.

ആ നിലയില്‍ ഭരണ രംഗത്ത് ഏറെ കഴിവ് തെളിയിച്ച്‌ രാഷ്ട്രീയ നേതാവായിരുന്നു അവര്‍. പ്രിയതമനോടുള്ള അടുപ്പത്തേക്കാള്‍ പാര്‍ട്ടിയാണ് തനിക്ക് വലുതെന്ന് ആവര്‍ത്തിച്ച പറഞ്ഞ് പാര്‍ട്ടിക്കൊപ്പം നിന്ന് ധീരയായ കമ്മ്യൂണിസ്റ്റായിരുന്നു അവര്‍.കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്നു കെആര്‍. അങ്ങനെ പിന്നീട് വന്ന നാലുമന്ത്രിസഭകളില്‍ അവര്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തു.

കേരള രാഷ്ട്രീയത്തില്‍ ഗൗരിയമ്മയെ സ്ത്രീയായല്ല കണ്ടിട്ടുള്ളത്. ഏതൊരു പുരുഷനുമപ്പുറം കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളും നിലപാടുകളും വ്യക്തിത്വവും കാത്തു സൂക്ഷിച്ച രാഷ്ട്രീയ നേതാവായിരുന്നു അവര്‍.1977ലെ തിരഞ്ഞെടുപ്പില്‍ ഒഴികെ, രാഷ്ടീയത്തില്‍ അവര്‍ സജീവമായിരുന്ന എല്ലാ തിരഞ്ഞെടുപ്പിലും ഗൗരിയമ്മ വിജയിച്ചിരുന്നു. 1994ലെ അവരെ സിപിഎം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആ പടിയിറക്കവും അവരെ തളര്‍ത്തിയില്ല.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു നിയമസഭയിലെത്തി. പിന്നീട് വലതുപാളയത്തി ലെത്തി രണ്ട് തവണ മന്ത്രിയുമായി. തനിക്ക് ജനപിന്തുണയില്‍ ഒട്ടും കുറവില്ലെന്ന് വീണ്ടും വീണ്ടും അവര്‍ തെളിയിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും ഒടുവില്‍ പഴയ പാര്‍ട്ടി തട്ടകത്തിലേക്ക് തന്നെ തിരികെയെത്തി.

ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്ബോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ട് പോ​യി​ല്ല. ഒ​റ്റ​പ്പെ​ടു​ത്താ​നും പു​റ​ത്താ​ക്കാ​നും ശ്ര​മി​ച്ച​വ​ര്‍ പി​ന്നീ​ട് അം​ഗീ​കാ​ര​വു​മാ​യി എ​ത്തി​യ​തി​നു കാ​ര​ണം നി​ല​പാ​ടി​ലെ ഈ ​കാ​ര്‍​ക്ക​ശ്യം ത​ന്നെ​യാ​യാ​യി​രു​ന്നു.

NO COMMENTS