കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠ പുരസ്കാരം

177

ദില്ലി: ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠപുരസ്കാരം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യപുരസ്കാരം.
92കാരിയായ കൃഷ്ണ സോബ്തി ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. നംവാര്‍ സിംഗ് അധ്യക്ഷനായ കമ്മറ്റി ജ്ഞാനപീഠ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗുജറാത്ത് സ്വദേശിയായ കൃഷ്ണയ്ക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. സിന്ദി നമ്മ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.

NO COMMENTS