നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

166

കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു സര്‍ക്കാരിനായി ഹാജരാകും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും കേസ് ഡയറി പഠിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാന്‍ കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സര്‍ക്കാര്‍ വാദം. അതിനിടെ ഇന്നലെ പി കൃഷ്ണദാസിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിലെ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പഴയന്നൂര്‍ പൊലീസ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY