ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഷഹീർ ഷൗക്കത്തലി കേസിൽ കൃഷ്ണദാസിന്റെ ജാമ്യം റദ്ധാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജിഷ്‌ണു പ്രണോയി കേസിൽ നെഹ്‌റു ഗ്രൂപ്പ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ ജാമ്യം റദ്ധാക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയ്‌ക്കെത്തും. ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ ഉപാധികളിൽ സർക്കാർ ഇളവും ആവശ്യപ്പെട്ടിട്ടുണ്ട്.