മുംബൈ: ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിദ്വാര്‍ സ്വദേശിയാണ് കൃതിക. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് പോലീസിനു ലഭിച്ച വിവരം. വീടിന്റെ വാതില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കങ്കണാ റണൗത്ത് ചിത്രം റജ്ജോയിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.