തിരുവനന്തപുരം : മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ നൂറാം ജൻമ വാർഷികവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന പ്രഭാഷ പരമ്പര ആരംഭിച്ചു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ മേനോൻ ദ ക്രഡിറ്റ് ഇൻ ഇന്ത്യ-ചൈന റിലേഷൻസ് എന്ന വിഷയത്തിൽ ആദ്യ പ്രഭാഷണം നടത്തി.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. ഹാപ്പിമോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.ആർ.നാരായണന്റെ മകളായ അംബാസഡർ ചിത്ര നാരായണൻ, ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ ജനറൽ ഡോ. ഡിംപി വി. ദിവാകരൻ എന്നിവർ പങ്കെടുത്തു.