തൊടുപുഴ: പള്ളിവാസലില്‍ കെഎസ്‌ഇബിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍ ക്രമക്കേട്. തൊടുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.വിജിലന്‍സ് തൊടുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ വ്യാജമായി ചമച്ചാണ് തട്ടിപ്പ് നടത്തിയത്. തഹസീല്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും കെഎസ്‌ഇബി ജീവനക്കാരും തട്ടിപ്പില്‍ പങ്കാളികളാണെന്നും പരാതിയില്‍ പറയുന്നു.പള്ളിവാസലില്‍ കെഎസ്‌ഇബിക്ക് വേണ്ടി പതിനാറ് പേരില്‍ നിന്നാണ് എട്ട് ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തത്.ആറ് കോടി രൂപയാണ് ഇതിനായി കൈമാറിയത്. എന്നാല്‍ ഈ ഭൂമി തരിശ് ഭൂമിയും റവന്യൂ ഭൂമിയുമാണ്. ഇത് മറച്ച് വെച്ച് പണം തട്ടിയെന്നാണ് ആരോപണം.