തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് രാത്രി 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത. തിത്ലി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായ സാഹചര്യത്തിലാണ് നിയന്ത്രണം.
കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവ് തകരാറിനെ തുടര്‍ന്ന് വിവിധ നിലയങ്ങളില്‍ നിന്നും അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം.