സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോര്‍ഡ്

230

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോര്‍ഡ്. കടുത്ത വൈദ്യൂതി ക്ഷാമം നേരിട്ടതിനാല്‍ ശനിയാഴ്ച പകലും വൈദ്യൂതി വാങ്ങേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ അരമണിക്കൂറോളം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യൂതി നിയന്ത്രണം തുടരുകയാണ്. വൈദ്യൂതി പ്രതിസന്ധി തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പരിഹരിക്കപ്പെടൂവെന്നാണ് സൂചന. ആകെ 784 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

NO COMMENTS