കെ.എസ്.ഇ.ബി വരവു ചെലവു കണക്ക്: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഡിസംബർ 15നും 22നും

18

കെ.എസ്.ഇ.ബിയുടെ 2017-18, 2018-19 വർഷത്തെ വരവു ചെലവു കണക്കുകളെ സംബന്ധിച്ച റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഡിസംബർ 15നും 22നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് തെളിവെടുപ്പ്. കെ.എസ്.ഇ.ബി നൽകിയ കണക്കുകൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗ്ഗമോ ഇ-മെയിലൂടെയോ (kserc@erckerala.org) ഡിസംബർ 10ന് മുൻപ് കമ്മീഷൻ ഓഫീസിൽ നൽകണം.

തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ ഡിസംബർ 10ന് മുൻപ് ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇ-മെയിൽ മുഖാന്തിരം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ ഡെസ്‌ക്‌ടോപ്പ്/ കമ്പ്യൂട്ടർ/ സ്മാർട്ട് ഫോൺ/ ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ പങ്കെടുക്കുന്നവർക്ക് ഉണ്ടായിരിക്കണം.

വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിലിലൂടെ പൊതുതെളിവെടുപ്പിന് മുൻപ് അറിയിക്കും.

NO COMMENTS