ഉപ്പള:കോവിഡ് കാലത്ത് ജോലിയും കൂലിയുമി ല്ലാതെ ദുരിതത്തിലായവരോട് നിർബന്ധമായും വൈദ്യുതി ബില്ലടക്കാൻ പറയുന്നത് ന്യായീകരി ക്കാനാവില്ലെന്ന് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. സലീം പറഞ്ഞു
സർക്കാർ കൂടെ ഉണ്ടങ്കിൽ,
ബുദ്ധിമുട്ടുന്നവരിൽ നിന്ന് വൈദ്യുതി ബില്ല് വേണ്ടെന്ന് വെക്കാൻതയാറാകണം ബില്ല് അടച്ച് തീർക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നത് തികച്ചും അന്യായമാണ്.
കോവിഡ് 19ന്റെ പാശ്ചാത്തലത്തിൽ ലോക്ഡൗൺ ജനങ്ങൾ മനസ്സാ ഏറെറടുത്തവ രിൽ പലരും മുഴുപട്ടിണിയിലാണ്.
സർക്കാർ ആനുകൂല്യങ്ങൾ ഒരു നിശ്ചിത വിഭാഗത്തിന് മാത്രമെ ലഭ്യമാകുന്നുളളൂ.
വിവിധ ബാങ്കുകളിൽ ലോണെടുത്ത് ചെറുകിട കച്ചവടം ചെയ്തിരുന്നവരും, കൂലിവേലക്കും, ദിവസവേതനത്തിനും,തുച്ഛമായ ശമ്പളത്തിന് വിദേശത്ത് ജോലി ചെയ്ത് വന്നിരുന്നവരുടെയും കുടുംബങ്ങൾ പട്ടിണിയിലുമാണ്.ഇ കാലയളവിൽ ഉള്ള ബില്ല് വളരെ കുടുതലായിട്ടാണ് കാണുന്നത്. ഇതൊന്നും ഗൗനിക്കാതെയാണ് വൈദ്യുതി മന്ത്രി തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് സലീം പറയുന്നത്.
സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും രണ്ട് മാസത്തെ വൈദ്യുതിബില്ല് മുഴുവൻ കുടുബങ്ങളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വേണ്ടെന്ന് വെക്കണമെന്നും, കുറഞ്ഞ പക്ഷം ഈ കാലളവിലുള്ള ബില്ലുകൾ ഒരുവര്ഷത്തിനകത് വരുന്ന ബില്ലുകളുടെ കൂടെ തവണ വ്യവസ്ഥാ യിൽ അടച്ചു തീർക്കാനുള്ള സംവിധാനമെങ്കിലും ചെയ്യണമെന്ന് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. സലീം ആവശ്യപ്പെട്ടു.