കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ വർഷം നാല് സിനിമകൾ നിർമ്മിക്കും .

302

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഈ വർഷം (2021 22 ) നാല് സിനിമകൾ നിർമ്മിക്കും. സുനീഷ് വടക്കുമ്പാടന്റെ ‘കാടു’, മനോജ്കുമാർ സി.എസ്സിന്റെ ‘പ്രളയശേഷം ഒരു ജലകന്യക, ശിവരഞ്ജിനി ജെ യുടെ ‘വിക്ടോറിയ’, ഫർസാന പി.യുടെ മുംതാ ‘ എന്നീ തിരക്കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.41 വനിതാ സംവിധായകരുടെ എൻട്രികളാണ് നിർമ്മാണത്തിനായി കെഎസ്എഫ് ഡിസിക്ക് ലഭിച്ചത്. 62 സംവിധാ യകർ അപേ ക്ഷിച്ചു. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഓൺലൈൻ, ഓഫ് ലൈൻ ശിൽപ്പശാലകൾ നടത്തി. ഇതിൽ പങ്കെടുത്തവർ സമർപ്പിച്ച സബ്മിഷൻ , പ്രസന്റേഷൻ എന്നിവ വിലയിരുത്തി ഇരുവിഭാഗങ്ങളിൽ നിന്നും 5 പേരോട് വീതം തിരക്കഥ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അമിത് ത്യാഗി, പ്രിയ കൃഷ്ണസ്വാമി, അതുൽ തായ്‌ഷെതെ എന്നിവരുള്ള നേതൃത്വത്തിലായി രുന്നു ശിൽപ്പശാല. സംവിധായകൻ പ്രിയനന്ദനൻ ചെയർമാനും, സംവിധായകൻ സലീം അഹമ്മദ്, നർത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യർ എന്നിവർ അംഗങ്ങളുമായ ജൂറി തിരക്കഥകൾ വിലയിരുത്തി

NO COMMENTS