ക്ഷേമപെന്‍ഷനുകള്‍ മുഴുവന്‍ 100 രൂപ വീതം വര്‍ധിപ്പിച്ചു
ക്ഷേമപെന്‍ഷനുകള്‍ക്ക് ആകെ 7533 കോടിരൂപ ചെലവ്
വയോജനക്ഷേമത്തിന് വിലുപമായ പദ്ധതി
‘സ്നേഹിത കോളിങ് ബെല്‍’ പദ്ധതി നടപ്പാക്കും, കുടുംബശ്രീയ്ക്ക് ചുമതല
പ്രളയരക്ഷ മുഖ്യലക്ഷ്യമായി ബജറ്റ്
പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിനെ പുനഃരുദ്ധരിക്കാന്‍ രണ്ടാം പാക്കേജ്
കുടിവെള്ളപദ്ധതിക്ക് 250 കോടി, പുറംബണ്ടിന് 43 കോടി
തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് 40 കോടി
പൊതുസ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ പുനര്‍നിര്‍മിക്കും
കേരളസൈന്യത്തിന് ആയിരം കോടി
പ്രളയരക്ഷയ്ക്കിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കും വന്‍പദ്ധതികള്‍
കടലാക്രമണത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ വീടിന് 10 ലക്ഷം
പുനരധിവാസത്തിന് 100 കോടി, തീരദേശറോഡുകള്‍ക്ക് 200 കോടി
പൊഴിയൂരില്‍ മല്‍സ്യബന്ധനതുറമുഖം, കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ്
നവകേരളത്തിന് 25 പദ്ധതികള്‍
വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും വരും, 141 കോടി
കിഫ്ബയില്‍ നിന്നുള്ള 15600 കോടി രൂപ ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
കണ്ണൂര്‍ വിമാനത്താവളപരിസരത്ത് വ്യവസായസമുച്ചയങ്ങള്‍
കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍
സിയാല്‍ മോഡലില്‍ കോട്ടയത്ത് 200 ഏക്കറില്‍ റബര്‍ വികസനത്തിന് കമ്പനി
വയനാടിന് കരുതല്‍
വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
മലബാര്‍ കോഫീ ബ്രാന്‍ഡില്‍ വയനാട്ടിലെ കാപ്പി വില്‍ക്കും
150 കോടി ചെലവില്‍ കിന്‍ഫ്ര മെഗാഫുഡ് പാര്‍ക്ക്
6000 കി.മീ. ഡിസൈനര്‍ റോഡ്
രണ്ടുവര്‍ഷം കൊണ്ട് ഡിസൈനര്‍ റോഡുകള്‍
വൈദ്യുതിവാഹനങ്ങളിലേക്ക്
2022ന് അകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസിയും മാറും
10000 ഇ–ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ്
നാലുമണിക്കൂറില്‍ യാത്ര
തിരുവനന്തപുരം – കാസര്‍കോട് സമാന്തര റയില്‍പാത നിര്‍മാണം ഈ വര്‍ഷം
515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി ചെലവ്, യാത്രയ്ക്ക് നാലുമണിക്കൂര്‍
വള്ളംകളിക്കും ലീഗ്
കേരള ബോട്ട് ലീഗ് തുടങ്ങും, പുതിയ ടൂറിസം സീസണാക്കി മാറ്റും
പ്രവാസികള്‍ക്കും ആശ്വാസം
തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി, 25 കോടി
പ്രവാസിസംരംഭകര്‍ക്ക് പലിശ സബ്സിഡിക്ക് 15 കോടി
മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകനിക്ഷേപപദ്ധതി
വിശപ്പുരഹിതകേരളത്തിന് 20 കോടി
ആലപ്പുഴ, ചേര്‍ത്തല പരീക്ഷണം കേരളം മുഴുവന്‍ വ്യാപിപ്പിക്കും
പ്രവാസിക്ഷേമപദ്ധതികള്‍
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി, 25 കോടി
പ്രവാസിസംരംഭകര്‍ക്ക് പലിശസബ്സിഡിക്ക്ക് 15 കോടി
മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും
പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകനിക്ഷേപപദ്ധതി
സ്ത്രീകള്‍ക്ക് 1420 കോടി
25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400–600 രൂപ പ്രതിദിനവരുമാനം ഉറപ്പാക്കും
ജീവനോപാധിവിപുലീകരണപദ്ധതിക്ക് ഊന്നല്‍
അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി വായ്പ ലഭ്യമാക്കും
ചികില്‍സയ്ക്ക് ഇന്‍ുഷറന്‍സ്
നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും
20 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വയം പ്രീമിയം അടക്കാം
ഒരുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും
5 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കും
എല്ലാ മെഡി.കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും
വ്യാപാരികള്‍ക്ക് പിന്തുണ
പ്രളയം മൂലം നഷ്ടമുണ്ടായവര്‍ക്ക് നല്‍കാന്‍ 20 കോടി
ക്ഷേമനിധി അംഗങ്ങളായ 1130 പേര്‍ക്ക് അതുവഴി നഷ്ടപരിഹാരം
മാര്‍ച്ച് 31വരെ എടുക്കുന്ന വായ്പകളുടെ ഒരുവര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും