ബംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.കേരളത്തില്‍ നിന്നു ബെംഗളൂരുവിലേയ്ക്കുള്ള സര്‍വീസുകള്‍ ബത്തേരിയിലും പാലക്കാടും അവസാനിപ്പിക്കും.കാവേരിയില്‍ നിന്ന് 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി ഇന്ന് കര്‍ണാടകത്തോട് നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് വന്നതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തിപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് ബസ് സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.