തിരുവനന്തപുരം • കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായി, എസ്ബിടി 70 കോടി രൂപ വായ്പ അനുവദിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. പ്രശ്നത്തിനു പരിഹാരമായതോടെ സമരം അവസാനിപ്പിക്കുമെന്നു ജീവനക്കാര്‍ വ്യക്തമാക്കി.ചൊവ്വാഴ്ച മുഴുവന്‍ പേര്‍ക്കും ശമ്ബളം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ബാങ്കില്‍നിന്നു പണം ലഭിക്കുന്നതിലെ സാങ്കേതിക തടസ്സം മൂലമാണു ശമ്പളം വൈകുന്നതെന്നും ഇന്നത്തോടെ വിതരണം പൂര്‍ത്തിയാകുമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയത്.കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം ഉടന്‍ നല്‍കുമെന്നും എസ്ബിടിയില്‍നിന്ന് വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ച നടത്തുകയാണെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു.