ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും .നോട്ട് നിരോധനവും കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയും യോഗത്തില്‍ ചര്‍ച്ചയാവും. നല്‍കാമെന്നേറ്റിരുന്ന വായ്പ പോലും നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍ ഇതുവരെ കിട്ടിയില്ല. ഇതുമൂലമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബളം മുടങ്ങിയത്. ഇക്കാര്യത്തില്‍ നാളെ മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് ബാങ്കുകള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടും രാവിലെ 11 മണിയ്ക്കാണ് യോഗം ആരംഭിക്കുന്നത്.