തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിന്‍വലിച്ചതിന്റെ പേരിലാണ് സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. കുടിശ്ശിക ഡിസംബറിലെ ശമ്ബളത്തിനൊപ്പം നല്കാന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ നല്‍കേണ്ടെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശമ്ബളവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യവും cഗതാഗതമന്ത്രി അറിയിച്ചിരുന്നു.സര്‍വീസ് മുടക്കിയുള്ള സമരം കെഎസ്ആര്‍ടിസിയ്ക്ക് താങ്ങാനാവില്ലെന്നതിനാല്‍ ജീവനക്കാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.