കൊച്ചി : കെഎസ്ആര്‍ടിസി മെക്കാനിക്കൽ തൊഴിലാളികൾ സമരം മന്ത്രിയുമായുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾക്കു വിരുദ്ധമായി സമരം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് എംഡി രാജമാണിക്യം. പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കു സർക്കാർ കടക്കുമെന്ന് എംഡി സമരം ചെയ്യുന്ന തൊഴിലാളികൾക്കു മുന്നറിയിപ്പ് നൽകി. യൂണിയൻ പ്രതിനിധികൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം തൊഴിലാളികൾ സമരം തുടരുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ഷിഫ്റ്റ് സന്പ്രദായം സ്വീകാര്യമല്ലെന്നാണ് ജീവനക്കാർ വാദിക്കുന്നത്. നേരത്തെ, ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്ന് ജീവനക്കാർ സമരം പിൻവലിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.