തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ 14-ന് പണിമുടക്ക്. ശമ്പളവും പെന്‍ഷനും നല്‍കാത്ത കെ.എസ്.ആര്‍.ടി.സി.യുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ്. ജൂണ്‍ 14-ന് പണിമുടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു. 15-ന് രാത്രിവരെയാണ് പണിമുടക്ക്. 40,000 തൊഴിലാളികള്‍ക്ക് ശമ്പളവും 38,000 പേര്‍ക്ക് പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. സമരം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് ജനം തള്ളിക്കളയുമെന്ന് രവി പ്രസ്താവനയില്‍ വ്യക്തമാക്കി.