തിരുവനന്തപുരം: പെന്‍ഷന്‍, ശമ്ബള കുടിശ്ശിക വിതരണത്തിനായി കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരം ധനകാര്യ സെക്രട്ടറിയാണ് തുക അനുവദിച്ചത്. എല്ലാമാസവും നല്‍കുന്ന 30 കോടിക്ക് പുറമെയാണിത്. ഒരു മാസത്തെ പെന്‍ഷനും ശമ്ബളവും ഇന്നും നാളെയുമായി നല്‍കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടിസിയിലെ പെന്‍ഷന്‍കാര്‍ സമരത്തിലായിരുന്നു.