കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന

177

തിരുവനന്തപുരം• അങ്കമാലിയിലെ കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റുകയും സര്‍വീസുകള്‍ വൈകുകയും ചെയ്തതോടെ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ കെഎസ്‌ആര്‍ടിസിയുടെ പ്രതിദിനവരുമാനം അരക്കോടി രൂപ വരെ ഉയര്‍ന്നു. കടുത്ത സാമ്ബത്തികനഷ്ടത്തില്‍ നീങ്ങുന്ന കെഎസ്‌ആര്‍ടിസിക്ക് തല്‍ക്കാലിക ആശ്വാസമാകുകയാണ് ഈ വരുമാനവര്‍ധന.കറുകുറ്റിയില്‍ ട്രെയിന്‍ അപകടമുണ്ടായത് ഓഗസ്റ്റ് 28 ഞായറാഴ്ചയായിരുന്നു. തൊട്ടുമുന്‍പത്തെ ഞായറാഴ്ചയേക്കാള്‍ 23 ലക്ഷം രൂപയുടെ വര്‍ധനയാണ് അന്ന് കെഎസ്‌ആര്‍ടിസിക്കുണ്ടായത്. തൊട്ടടുത്ത ദിവസം ഇത് 42 ലക്ഷമായി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടുലക്ഷം രൂപയേ അധികമായി കിട്ടിയുള്ളുവെങ്കിലും ബുധനാഴ്ചയിത് 45 ലക്ഷമായി വര്‍ധിച്ചു.വ്യാഴാഴ്ചയിലെത്തുമ്ബോഴാകട്ടെ ഇത് അരക്കോടി കടന്നു. അതായതു നാലുദിവസത്തിനുള്ളില്‍ ഒന്നരക്കോടിയിലധികം രൂപയുടെ അധികവരുമാനം.
അപകടത്തെതുടര്‍ന്നു പല ട്രെയിനുകളും റദ്ദാക്കിയതും ഉള്ളതു വൈകിയോടിയതുമാണു യാത്രക്കാര്‍ കൂട്ടത്തോടെ കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കാന്‍ കാരണമായത്. ജന്‍റം ബസുകളുടെ പ്രതിദിന വരുമാനത്തിലും എട്ടുലക്ഷം രൂപ വരെ വരെ വര്‍ധനയുണ്ടായി. ശമ്ബളത്തിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന കെഎസ്‌ആര്‍ടിസിക്ക് ഒരു പരിധിവരെ ഈ വര്‍ധന സഹായകരമായി.അതേസമയം, കെഎസ്‌ആര്‍ടിസിയുടെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുത്തനെ കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഒരു കോടി രൂപയുടെ വരെ കുറവാണു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ചില ദിവസങ്ങളില്‍ ഉണ്ടാകുന്നത്. വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര അനുവദിച്ചതും ടിക്കറ്റ് നിരക്ക് ഒരു രൂപ വീതം കുറച്ചതാണ് ഇത്രത്തോളം പ്രതിസന്ധിക്കു കാരണമെന്നാണു മാനേജ്മെന്റിന്റെ നിലപാട്. ഡീസല്‍വില കൂടിയ സാഹചര്യത്തില്‍ നിരക്കു കൂട്ടാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്നും മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY