ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി. ഇളവ് അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുടിശികയിനത്തില്‍ 90 കോടി രൂപയാണ് അടയ്ക്കേണ്ടത്. തുക സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസിയോ അടയ്ക്കണം. ഇളവ് നല്‍കണമോ എന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം. സബ്‌സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.