കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

268

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്നും, നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് സഹായത്തിന്റെ പരമാവധിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

NO COMMENTS