തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ നടത്താനിരുന്ന ഡ്യൂട്ടി പരിഷ്കരണം മാറ്റിവച്ചു. തൊഴിലാളി സംഘടനകളുമായി കമ്പനി എംഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മുമ്പ് തൊഴിലാളി സംഘടനകള്‍ ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കണം. ഏപ്രില്‍ ആറിന് വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരും. ഇതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.