തിരുവനന്തപുരം : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയിലാണ്. ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി.