എറണാകുളം : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട എറണാകുളം- തൃശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ ഓടി തുടങ്ങി. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയിതിനെ തുടര്‍ന്ന് ഇവിടെ പൂര്‍ണമായും ഗതാഗതം പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡം പാലം വഴിയാണ് വാഹനങ്ങള്‍ തൃശൂരിലേക്ക് പോകുന്നത്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.