തിരുവനന്തപുരം: കൃത്യമായി ശമ്പളം നല്‍കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച് കെഎസ്ആര്‍ടിസി ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സര്‍വീസുകള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ കേരളത്തിലാണ് സമരം യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുന്നത്. പല ഡിപ്പോകളില്‍നിന്നും ഭൂരിഭാഗം വണ്ടികളും സര്‍വീസ് നടത്തുന്നില്ല. ചടയമംഗലത്തും നെടുമങ്ങാടും ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു.
പത്തനാപുരത്ത് സമരത്തിനിറങ്ങിയ 13 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമായിരിക്കുമെന്ന് മാനേജ്മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഭരണാനുകൂല സംഘടനകളും ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.