തിരുവനന്തപുരം: പാപ്പനംകോട് ജംഗ്ഷനില്‍ പണി മുടക്ക് ദിവസം സര്‍വീസ് നടത്തിയ കെ. എസ്. ആര്‍.ടി.സി ബസ്സ് സമരാനുകൂലികള്‍
ആക്രമിച്ചു. ആക്രണമണത്തില്‍ കണ്ടക്ടര്‍ ശരവണഭവന് പരിക്ക് പറ്റി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശ മില്ലെന്നും ജോലിക്കെത്തുന്നവര്‍ക്ക് ബസ് സര്‍വീസ് അടക്കമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണ മെന്നും കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.
ജീവനക്കാരുടെ അനിവാര്യമായതൊഴികെയുള്ള മുഴുവന്‍ അവധികളും റദ്ദാക്കുകയും ഡയസ്നോണ്‍ പ്രഖ്യാപിക്കുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. എന്നാല്‍, പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കളിയിക്കാവിളയിലേക്ക് സര്‍വീസ് പോയ ബസാണ് ആക്രമിക്കപ്പെട്ടത്